‘മികവുത്സവം’ സാക്ഷരതാ പരീക്ഷ 25ന്, ജില്ലയില്‍ 2,156 പേര്‍ പരീക്ഷയെഴുതും


കോഴിക്കോട്: ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ‘മികവുത്സവം’ സാക്ഷരതാ പരീക്ഷ ജനുവരി 25ന് നടക്കും. സര്‍വേയില്‍ കണ്ടെത്തിയ 2,156 പേര്‍ പരീക്ഷയെഴുതും. ഇതില്‍ 1,639 പേര്‍ സ്ത്രീകളും 517 പേര്‍ പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 348 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 209 പേരും 79 ഭിന്നശേഷിക്കാരും പരീക്ഷയെഴുതും. വിജയിക്കുന്ന പഠിതാക്കള്‍ക്ക് നാലാംതരം തുല്യതക്ക് ചേര്‍ന്ന് പഠിക്കാം.
പരീക്ഷക്കുള്ള ചോദ്യപേപ്പറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ നിര്‍വഹിച്ചു. ജില്ലാ കോഓഡിനേറ്റര്‍ ഡോ. മനോജ് സബാസ്റ്റ്യന്‍, അസി. കോഓഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, പി കെ അഞ്ജലി, ഷമിത കുമാരി എന്നിവര്‍ സംസാരിച്ചു.






