നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി അലന് റബ റോസ്


പേരാമ്പ്ര: നേപ്പാളില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് ഗോള്‍ഡ് മെഡല്‍ നേടി ചെറുവണ്ണൂര്‍ സ്വദേശി അലന് റബ റോസ്. ലോഗോസ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അലന് റബ റോസ്, ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചാണ് തിളങ്ങുന്നനേട്ടം കൈവരിച്ചത്.
ചെറുവണ്ണൂര്‍ ഒതയോത്ത് ഒ. മുഹമ്മദ് (ഒയാസിസ് ഏജന്‍സീസ് ) സാജിദ ഫിസിയോ തെറാപിസ്റ്റ് HOD (ഇ.എം.എസ് ഹോസ്പ്പിറ്റല്‍ പേരാമ്പ്ര.) എന്നിവരുടെ മകളാണ് ഈ കൊച്ചു മിടുക്കി.







