തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് അപകടം

 

 

കൊയിലാണ്ടി:  ദേശീയ പാതയില്‍ തിരുവങ്ങൂരിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം.

ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികള്‍ സഞ്ചരിച്ച കെ എ 09 സി 4453 ബസ് ആണ് ലോറിക്ക് പിറകിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.

തമിഴ്‌നാട് സ്വദേശികളായ 15 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!