കൊയിലാണ്ടി വെങ്ങളത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

 

 

കൊയിലാണ്ടി കൊയിലാണ്ടി വെങ്ങളത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.

കോഴിക്കോട് – തലശ്ശേരി ഇരിട്ടി റൂട്ടില്‍ ഓടുന്ന ഫാത്തിമ ബസ്സ് കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ഋത്വിക ബസ്സിന്റെ പിറകില്‍ ഇടിച്ചാണ് അപകടം നടന്നത്.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ബസ്സില്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു ബസുകളും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്നതാണ്, ഫാത്തിമ ബസ്സിലെ ഡ്രൈവറെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!