ചുമർ ശില്പം ‘ടേപ്പ്സ്ട്രി ഓഫ് ഇന്ത്യ’ ജില്ല കളക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ഗവമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനിയിൽ പി.ടി. എ യുടെ നേതൃത്വത്തിൽ നിർമ്മിച്ചതും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും കലയും സ്വാതന്ത്ര്യ സമര ചരിത്രവും പൈതൃകവും വിളിച്ചോതുന്നതുമായ ചുമർ ശില്പം ‘ടേപ്പ്സ്ട്രി ഓഫ് ഇന്ത്യ’ കോഴിക്കോട് ജില്ല കളക്ടർ ശ്രീ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ബഹുസ്വരതയും ഐക്യവും കാത്തു സൂക്ഷിക്കേണ്ടത് കുട്ടികളുടെ കർത്തവ്യമാണെന്നും വിദ്യാഭ്യാസകാര്യത്തിലും സാമൂഹ്യ ഐക്യത്തിലും കേരളം ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്നും കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് പി.എം ബിജു സ്വാഗതം പറഞ്ഞു.
വാർഡ് കൗൺസിലർ പ്രജിഷ പി, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, എം.പി.ടി എ പ്രസിഡണ്ട് ജസ്സി, ബിജു.കെ, ബാജിത്ത് സി.വി, വിദ്യാർത്ഥി പ്രതിനിധികളായ ആദിത്യ പി.പി, തന്മയ എസ് ആർ എന്നിവർ സംസാരിച്ചു. ശില്പി ബിജു പൂക്കാട്,കബഡി കേരള ടീമിൽ ഉൾപ്പെട്ട പ്രാർത്ഥന ആർ നായർ,സംസ്ഥാന കായികമേളയിൽ പങ്കെടുത്ത ശ്രീനന്ദ എസ്,ആഗ്ന എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ബീന പൂവ്വത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ നന്ദി പ്രകാശിപ്പിച്ചു










