നന്തി ടൗണില്‍ എമ്പാങ്ക്മെന്റിന് പകരം സ്പാന്‍ ബ്രിഡ്ജ് സ്ഥാപിക്കുക; ആക്ഷന്‍കമ്മറ്റി 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു

 

കൊയിലാണ്ടി:  നാഷണല്‍ ഹൈവേ കടന്നുപോകുന്ന നന്തി ടൗണില്‍ എമ്പാങ്ക്മെന്റിന് പകരം സ്പാന്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. സംസ്ഥാനത്ത് വിവിധസ്ഥലങ്ങളില്‍ എമ്പാങ്ക്മെന്റുകള്‍ തകര്‍ന്ന സാഹചര്യം വിലയിരുത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.

നന്തി ടൗണിനെ രണ്ടായി വിഭജിച്ച് പത്ത് മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തിയാണ് എന്‍ എച്ച് കടന്ന് പോകുന്നത്. പള്ളിക്കര കീഴൂര്‍ റോഡും ഇതോടെ അടഞ്ഞു പോകുന്നതായും ഒന്നര വര്‍ഷമായി ഈ ആവശ്യവുമായി ഉന്നത കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനം ഇതുവരെ ഉണ്ടായില്ലന്നും അഴിയൂര്‍ വെങ്ങളം സ്ട്രച്ചിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്ലാന്റും ഓഫീസും അക്കമഡേഷനും സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ജോലികള്‍ ഇതുവരെ പുരോഗമിച്ചിട്ടില്ലന്നും ഇതു കൊണ്ടുതന്നെ സ്പാന്‍ ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള യാതൊരുവിധ ടെക്നിക്കല്‍ ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഇല്ലന്നും ഇവര്‍ പറയുന്നു.

പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉപവാസ സമരം ഉല്‍ദ്ഘാടനം ചെയ്യും. എം പി ഷാഫി പറമ്പില്‍ സ്ഥലത്തെത്തി പിന്‍തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രശസ്ഥ വ്യകതിത്വങ്ങള്‍ സമരപന്തല്‍ സന്ദര്‍ശിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!