കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്കാണ് തൊട്ടിൽപാലം കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും കടവിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടയിൽ ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത്.

വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന ഗ്രേഡ് മജീദ് എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും പരിശോധനയിൽ ബ്രേക്ക് ജാമായതിനാൽ വന്ന പുകയാണെന്ന് കണ്ടെത്തുകയുണ്ടായി. ഉള്ളിയേരി ബസ്റ്റാൻഡിൽ നിർത്തിയ ബസ്സിന് കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!