എഐ ക്യാമറയിൽ രണ്ടാംദിനം കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ആലപ്പുഴയിൽ; ഇന്ന് നോട്ടീസ് അയച്ചത് 25,000 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എഐ ക്യാമറ നിരീക്ഷണത്തിൽ പെട്ടത് 49317 പേർ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനം. 8454 പേരാണ് നിയമം ലംഘിച്ചത്. 1252 നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്ത ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ്.

25,000 നിയമലംഘകർക്ക് ഇന്ന് നോട്ടീസ് അയച്ചുവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാൽ വഴി നോട്ടീസയക്കുക.

ഇന്നലെ ഉച്ചമുതൽ സെർവർ തകരാറിലായതിനാൽ കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ സാധിച്ചില്ല. നാഷണൽ ഇൻഫോമാറ്റിക് സെൻററിൻെറ കീഴിലുള്ള സോഫ്റ്റ്‍വെയറിലാണ് തകരാർ സംഭവിച്ചത്. പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് പറയുന്നു. ഇന്ന് രാത്രിയോടെ സോഫ്റ്റ്‍വെയറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാൽ മുടങ്ങി കിടക്കുന്ന നോട്ടീസുകളും അയക്കാൻ കഴിയുമെന്നും മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!