രോഹന്‍ എസ് ക്രിക്കറ്റ് ക്ലബ് കൊയിലാണ്ടി സംഘടിപ്പിച്ച ട്രിച്ചി ട്രയാന്‍ഗുലര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സക്‌സസ് ക്രിക്കറ്റ് അക്കാദമി യൂത്ത് ടീം ജേതാക്കള്‍


കൊയിലാണ്ടി: രോഹന്‍ എസ് ക്രിക്കറ്റ് ക്ലബ് കൊയിലാണ്ടി, തമിഴ്‌നാട് ത്രിച്ചിനപ്പള്ളി ജര്‍ഡ്‌സ് മൈ ഫീല്‍ഡ് ഗ്രാസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ച ട്രിച്ചി ട്രയാന്‍ഗുലര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സസക്‌സ് ക്രിക്കറ്റ് അക്കാദമി യൂത്ത് ടീം ജേതാക്കളായി.
ഫൈനാലിലെ മികച്ച താരമായി സക്‌സസ് അക്കാദമി താരം അഭിഷേക് പുരോഹിതും ടൂര്‍ണമെന്റ്‌ലെ മികച്ച കളിക്കാരനായി രോഹന്‍ സി സി യിലെ ഫാബ് തന്‍വീറും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് മുന്‍ രഞ്ജി താരം ടി സുഹറാബ് ട്രോഫികള്‍ സമ്മാനിച്ചു











