കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം


കൊയിലാണ്ടി: കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ അഞ്ചുമണിയോട് കൂടിയാണ് സംഭവം. പൂക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസിന് പിറകിൽ മിനി പിക് അപ്പ് വാഹനം ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഡ്രൈവറെ കൂടെ ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ജോബിക്ക് പരിക്കേൽക്കുകയും വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും ടിയാനെ ആംബുലൻസിൽ ഗവർമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് കാലിനു പരിക്കേറ്റിട്ടുണ്ട്.
FRO രതീഷ് കെ എൻ ന്റെ നേതൃത്വത്തിൽ FRO മാരായ ഇർഷാദ് ടി കെ, നിധി പ്രസാദ് ഇഎം, അനൂപ് എൻ പി,നവീൻ,ഇന്ദ്രജിത്ത് ഐ,ഹോംഗാർഡ് മാരായ ടി പി ബാലൻ,ഷൈജു എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.











