വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു, പിന്നാലെ വീട്ടിലേക്കും തീ പടർന്നു

പേരാമ്പ്ര: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു, പിന്നാലെ വീട്ടിലേക്കും തീ പടര്‍ന്നു. പാലേരി ടൗണില്‍ കിഴക്കയില്‍ രമണിയുടെ മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്.  ഇന്ന് വൈകിട്ട് 4. മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ശ്രീജേഷിന്റെതാണ് ഓട്ടോറിക്ഷ.

മഴ പെയ്യുന്ന സമയത്താണ് വീട്ടില്‍ നിന്ന് തീ ഉയര്‍ന്നത്. പേരാമ്പ്രയില്‍ നിന്ന് അഗ്‌നി രക്ഷ സേന എത്തി തീ അണച്ചു. പോലീസും സ്ഥലത്തെത്തി, വീട് പരിശോധിച്ചാലെ നഷ്ടം കണക്കാനാവൂ. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!