തിക്കോടി പാലൂര്‍ ജൂമാമസ്ജിദിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി : കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന കിംഗ് ലെയര്‍ ബസ് ആണ്.  അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് സര്‍വീസ് റോഡില്‍ കോണ്‍ഗ്രീറ്റ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇന്ന് വൈകുന്നേം 4 മണിയോടെയാണ് അപകടം നടന്നത്.

അപകടത്തില്‍ ബസ്സില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി ബിസ്മി നഗര്‍ സുരേഷ് (52), പയ്യോളി കീഴൂര്‍ ഫാത്തിമ ഫൈഗ (9), വടകര മുതുവന സോമന്‍ (78), ഒളവണ്ണ വിജയലക്ഷ്മി (49), മണിയൂര്‍ ബിനീഷ് (41), പയ്യോളി പ്രനിത(39), പുതിയാപ്പ മിനി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!