ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, മൂന്നുപേർക്ക് പരിക്ക്

കൊയിലാണ്ടി വെങ്ങളം ബൈപ്പാസിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം മൂന്നുപേർക്ക് പരിക്ക്.

എയ്ച്ചർ മിനി ലോറി പുതിയ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേക്ക് കയറുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ ഇടിച്ചു ഓട്ടോയ്ക്ക് മുകളിൽ മറിയുകയായിരുന്നു. പരിക്കേറ്റ മിനി ലോറിലെയും ഓട്ടോയിലെയും ഡ്രൈവർമാരെയും യാത്രക്കാരനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

കൊയിലാണ്ടിയിൽ നിന്നും അഗ്നിസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രെയിനിന്റെ സഹായത്തോടുകൂടി അപകടത്തിൽപ്പെട്ട വാഹനങ്ങൾ വശങ്ങളിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 3:00 മണിയോടുകൂടിയാണ് സംഭവം. രണ്ടുമണിക്കൂറോളം കൊയിലാണ്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ, നിധിപ്രസാദ് ഇ എം, ലിനീഷ് എം, അമൽ വിഎസ്, നിതിൻ രാജ് ഇ കെ, ഇന്ദ്രജിത്ത് ഐ, ഹോംഗാർഡുമാരായ രാജേഷ് കെ പി, രാംദാസ്, ഷൈജു, എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!