താൽക്കാലിക നിയമനം


താൽക്കാലിക നിയമനം
വയനാട് സർക്കാർ നഴ്സിങ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് താൽക്കാലിക നിയമനത്തിനായി 16 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. പി.എം.എസ്.സി നഴ്‌സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. സര്‍ക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകൾ, ആധാർ ഉള്‍പ്പെടെ വയനാട് സര്‍ക്കാർ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

ഏകദിന പരിശീലനം
ആധുനിക തൊഴിൽ മേഖലകളിലെ മാറി വരുന്ന നേതൃത്വരീതികളെ അടിസ്ഥാനപ്പെടുത്തി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ‘ലീഡർഷിപ് 4.0 എ.ഐ ആൻഡ് ഫ്യൂച്ചർ വർക്‌പ്ലേസ്’ വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ലീഡർഷിപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂന്നിയ ഭാവിയുടെ തൊഴിലിടങ്ങളിലേക്കായി പ്രായോഗികമായി തയ്യാറാകുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് പരിശീലനം. മെയ് 24 ന് തിരുവനന്തപുരം സി.എം.ഡിയിലാണ് പരിശീലനം. താൽപര്യമുള്ളവർ 20ന് മുൻപായി 8714259111, 0471-2320101 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യണം.
പരീക്ഷാ പരിശീലനം
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മെയ് 14 മുതൽ ആരംഭിക്കുന്ന യുജിസി-നെറ്റ്/ജെആർഎഫ് പരീക്ഷകളുടെ (പേപ്പർ-1) പരിശീലന പരിപാടിയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ചേരുന്നതിന് താൽപര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ കോഴ്സ് ഫീസായ 2,500 രൂപ അടച്ചു രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, ഫോൺ: 0471-2304577.

കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരളം ഓവർസിയർ തസ്തികയിൽ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് (കോട്ടയം, തൃശൂർ, കണ്ണൂർ) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മേയ് 15 നകം അപേക്ഷകൾ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.nam.kerala.gov.in, 0471 2474550.










