ദൃശ്യം ദേശീയ സാംസ്കാരിക ഉത്സവം, വീഡിയോ സോങ്ങ് പ്രകാശനം ചെയ്തു


അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് ദൃശ്യം ദേശീയ സാംസ്കാരിക ഉത്സവം, പ്രഭ കാളിയത്തു തയ്യാറാക്കിയ വീഡിയോ സോങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഭിനീഷ് ഗ്രാമ പഞ്ചായത്ത് മെമ്പർ എ. കെ. ശാന്ത, ആന പൊയിൽ ഗംഗാധരൻ, യു. പി. ശിവാനന്ദൻ മാസ്റ്റർ, പി. ടി. വിശ്വനാഥൻ, സുബി പറു കുന്നത്ത്, എലവന്തിക്കര സ്വാമിദാസൻ, പി. അബ്ദുള്ള , ബാബു മാസ്റ്റർ, വി. എം. രാജീവൻ, ശിവദാസൻ, ബാബു പി. എം. തുടങ്ങിയവർ സന്നിഹിതരായി.








