ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി റസിഡൻസ് അസോസിയേഷൻ

ചെങ്ങോട്ടുകാവ്: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാബു കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ശ്രീ മജു. കെ എം. ആശംസകളർപ്പിച്ച് സംസാരിച്ചു.
കുട്ടികൃഷ്ണൻ കോട്ട്,അധ്യക്ഷത വഹിച്ച യോഗത്തിൽ ശശിധരൻ ശിവശൈലം, സ്വാഗതവും രാധാകൃഷ്ണൻ ആർദ്രം നന്ദിയും പറഞ്ഞു. നാട്ടുകാരും റസിഡൻസ് അംഗങ്ങളുമടക്കം നിരവധി പേരുടെ സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!