റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരി
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു, കരാര്‍ തൊഴിലാളികളായ കൃപേഷ് (35), രാജേഷ് (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൃപേഷിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
ട്രെയിന്‍ കടന്നു പോകുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. രണ്ടുപേരെയും കൊയിലാണ്ടി അഗ്‌നിരക്ഷാ സേന എത്തി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാധമിക ചികിത്സനല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി






