അടിക്കാടിന് തീപിടിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ ഹില്‍ബസാറില്‍ അടിക്കാടിന് തീ പിടിച്ചു.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 9 മണിയോടുകൂടിയാണ് സംഭവം.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി കെയുടെ നേതൃത്വത്തില്‍ FRO മാരായ ഹേമന്ത് ബി, ബിനീഷ് കെ, നിധിപ്രസാദി ഇ എം, ഷാജു കെ, ഹോംഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!