സാധാരാണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേതൃനിരയിലേക്ക് ഉയർന്ന് വന്ന യു. രാജീവൻ പാർട്ടി പ്രവർത്തകർക്ക് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊയിലാണ്ടി: സാധാരാണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേതൃനിരയിലേക്ക് ഉയർന്ന് വന്ന യു. രാജീവൻ പാർട്ടി പ്രവർത്തകർക്ക് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊയിലാണ്ടിയിൽ ഡിസിസി മുൻ പ്രസിഡൻ്റ് യു. രാജീവൻ മൂന്നാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം രംഗത്തിറങ്ങുന്ന നേതാക്കളേയും പ്രവർത്തകരേയും ജനം അവഗണിക്കു മെന്നും അദ്ദേഹം പറഞ്ഞു. യു. രാജീവൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ വീൽചെയർ പ്രതിപക്ഷ നേതാവ് കൈമാറി. ഡി. സി. സി.  പ്രസിഡൻ്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. ഷാഫി പറമ്പിൽ എം. പി, കെ.പി.സി.സി. ജന. സെക്രട്ടറി പി.എം. നിയാസ്, മുസ്ലീം ലീഗ് ജില്ലാസെക്രട്ടറി ടി. ടി. ഇസ്മായിൽ, നേതാക്കളായ കെ. എം. അഭിജിത്ത്, വി. എം. ചന്ദ്രൻ, കെ. എം. ഉമ്മർ, മഠത്തിൽ നാണു, പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, ആർ. ഷഹിൻ, വി. പി. ഭാസ്കരൻ, പി. വി. വേണു ഗോപാൽ, പി. കെ. അരവിന്ദൻ, മുരളി തോറോത്ത്, വി. വി. സുധാകരൻ, കെ. ടി. വിനോദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!