വണ്ണം കുറയ്ക്കാൻ ഡയറ്റ്; പെൺകുട്ടിക്ക് ദാരുണാന്ത്യം
കണ്ണൂർ: വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.






