സെക്യൂരിറ്റി: താൽകാലിക നിയമനം

സെക്യൂരിറ്റി: താൽകാലിക നിയമനം
കോഴിക്കോട് ഗവ. ദന്തൽ കോളേജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. 755 രൂപ ദിവസ വേദന അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ 55 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12 ന് രാവിലെ 11 മണിക്ക് അസ്സൽ രേഖകൾ സഹിതം എച്ച്ഡിസി ഓഫീസിൽ എത്തണം.

ഡോറ ട്രെയിനി നിയമനം
കോഴിക്കോട് ഗവ. ദന്തൽ കോളേജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ് കോഴ്സ് പാസായ രണ്ട് ഡോറ ട്രെയിനികളെ താത്കാലികമായി നിയമിക്കുന്നു. 5000 രൂപ സ്റ്റൈപ്പന്റോടു കൂടി ആറുമാസത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 13 രാവിലെ 11 മണിക്ക് അസ്സൽ രേഖകൾ സഹിതം എച്ച് ഡി സി ഓഫീസിൽ എത്തണം.

പി എസ് സി സാധ്യതാ പട്ടികയുടെ പകർപ്പ് പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്ടറി അസിസ്റ്റൻറ്/മിൽക്ക് റെക്കോർഡർ/ സ്റ്റോർകീപ്പർ/ എന്യൂമറേറ്റർ
(കാറ്റഗറി നമ്പർ: 595/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി
2025 ഫെബ്രുവരി 14 ന് നിലവിൽ വന്ന സാധ്യത പട്ടികയുടെ പകർപ്പ്
പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.







