എം.ടി, പി. ജയചന്ദ്രൻ എന്നിവരുടെ ഓർമ്മക്കായ് സ്മൃതിലയം പരിപാടി  സംഘടിപ്പിച്ചു

കൊയിലാണ്ടി: എം.ടി, പി. ജയചന്ദ്രൻ എന്നിവരുടെ ഓർമ്മക്കായ്  പൊയിൽക്കാവിൽ സ്മൃതിലയം പരിപാടി  സംഘടിപ്പിച്ചു.  എം.ടിയെ സ്മരിച്ച് കൊണ്ട് കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി. ഭാവഗായകൻ പി.ജയചന്ദ്രനെ സ്മരിച്ച് കൊണ്ട് സുനിൽ തിരുവങ്ങൂർ, അഡ്വ.കെ.ടി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കവി മേലൂർ വാസുദേവന് ആദരാഞ്ജലികൾ അർപ്പിച്ചു.

അനുശോചന പ്രമേയം നിഷിത്ത് കുമാർ അവതരിപ്പിച്ചു. കെ.ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ഗീതാനന്ദൻ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രഫ.രാജ് മോഹൻ ടീം നേതൃത്വം നൽകിയ പ്രാദേശിക ഗായക സംഘം പി.ജയചന്ദ്രൻ ആലപിച്ചതും എം.ടി.സിനിമയിലെ ഗാനങ്ങളും ചേർത്ത് ഗാനമേളയും 40 ഓളം സംഗീത പ്രേമികൾ ഒന്നിച്ച് അവതരിപ്പിച്ച ഗാനാർച്ചനയും ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!