കെ.എസ്.ആര്‍.ടി.സി വായ്പ തിരിച്ചടച്ചു തുടങ്ങി

കെ.എസ്.ആര്‍.ടി.സി വായ്പ തിരിച്ചടച്ചു തുടങ്ങി. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കെ.ടി.ഡി.എഫ്.സി. ലാഭം 538.13 കോടി രൂപ. കെ.എസ്.ആര്‍.ടി.സി മുടക്കം വരുത്തിയ വായ്പ തിരിച്ചടക്കുന്നതിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും വരുമാനം വര്‍ധിച്ചതാണു കമ്പനി മികച്ച നേട്ടം കൈവരിച്ചത്.

മുടക്കം വരുത്തിയ വായ്പ തുക കെ.എസ്.ആര്‍.ടി.സി അടച്ചു തുടങ്ങിയതോടെ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  (കെ.ടി.ഡി.എഫ്.സി).

1991 ല്‍ ആണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിലവില്‍ വരുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വായ്പ നല്‍കുന്നതായിരുന്നു ലക്ഷ്യം.

നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍.ബി.എഫ്.സി) ആയി കോര്‍പ്പറേഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കല്‍, വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായം, ഭവന, നിര്‍മ്മാണ വായ്പകള്‍ നല്‍കല്‍ എന്നിവയില്‍ കോര്‍പ്പറേഷന്‍ നല്‍കിവരുന്നുണ്ട്.

236.29 കോടി രൂപയാണ് ബവ്കോയുടെ ലാഭം. അതേ സമയം കെ.എസ്.ആർ.ടി.സിയുടെ നഷ്ടം ഇക്കാലയളവില്‍ 1,314.04 കോടി രൂപയാണ്. പക്ഷേ, കൂടുതല്‍ കാര്യക്ഷമമായി കെ.എസ്.ആര്‍.ടി.സി. പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കോര്‍പ്പറേഷന്റെ മൊത്ത വരുമാനം 46.99 ശതമാനം വര്‍ധിച്ച് 3,185.54 കോടിയായി. സംസ്ഥനത്തെ 73 ഡിപ്പോകള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!