ഗസ്റ്റ് ലക്ചറർ നിയമനം



ഗസ്റ്റ് ലക്ചറർ നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള ഒഫ്താൽമോളജി വിഭാഗത്തിലെ ബി എസ് സി ഒപ്റ്റോമെട്രി കോഴ്സ് ഗസ്റ്റ് ലക്ചറർ (ഫിസിക്സ്/കണക്ക്/ ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. പ്രായപരിധി 22-36. വേതനം 300 രൂപ (മണിക്കൂറിന്) ( ഒരു വിഷയത്തിന് പരമാവധി 150 മണിക്കൂർ) വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ഫെബ്രുവരി 13 നു രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസിൽ എത്തണം. വിവരങ്ങൾ www.govtmedicalcollegekozhikode.ac.in ൽ.

ടെണ്ടര്‍ ക്ഷണിച്ചു
കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനിലെ പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ അംഗനവാടികളിലേക്ക് 2024-25 വര്‍ഷത്തെ അംഗനവാടി പ്രീ-സ്കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെന്‍ഡര്‍ ഫെബ്രുവരി 17 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോണ്‍: 8281999297.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട്ടൈം ബാച്ചുകള്‍. മികച്ച ആശുപത്രിയികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 7994449314.

ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം പ്രതിമാസം പരമാവധി 40,000 രൂപ നിരക്കില്‍ വാടകയ്ക്ക് നല്കാന് തയ്യാറുള്ള ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനങ്ങള്‍ അഞ്ച് വര്‍ഷത്തിലധികം പഴക്കമില്ലാത്തതും 1100-1500 സിസി ഉള്ളതും സീറ്റിംഗ് കപ്പാസിറ്റി 5-ല്‍ കുറയാത്തതുമായിരിക്കണം. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍: 0495-2370538. ഇ-മെയില്‍: districtlabourofficekozhikode@gmail.com.

ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ അംഗങ്ങളായ ഭവനരഹിതരായ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നു. ക്ഷേമനിധി പദ്ധതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സജീവ അംഗത്വമുള്ളവര്‍ക്കാണ് യോഗ്യതയുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. കൂടുതൽ വിവരങ്ങള്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും ലഭ്യമാവും.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ആരോഗ്യ സേവന വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (എസ്ടിയില് നിന്നുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) (കാറ്റഗറി നം: 068/2023) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ജല വിതരണം പൂർണ്ണമായി മുടങ്ങും
ചക്കിട്ടപ്പാറ കെഎസ്ഇബി സബ്സ്റ്റേഷനിലെ അറ്റകുറ്റപണി കാരണം വൈദ്യുതി മുടങ്ങുന്നതിനാൽ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം തടസപ്പെടുന്നത് മൂലം ഫെബ്രുവരി ഏഴിന് കോഴിക്കോട് കോർപ്പറേഷനിലും 13 സമീപ പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ഫറോക്ക് മുൻസിപ്പാലിറ്റിയിലും ജല വിതരണം പൂർണ്ണമായി മുടങ്ങും.

വാഹന ഗതാഗതം നിരോധിച്ചു
ബാലുശ്ശേരി-കുറുമ്പൊയിൽ-വയലട-തലയാട് റോഡിൽ ടാറിങ് നടക്കുന്നതിനാൽ കണ്ണാടിപൊയിൽ (കെആർസി) മുതൽ കണിയാങ്കണ്ടി താഴെ വരെയുളള വാഹന ഗതാഗതം പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ നിരോധിച്ചു. വയലട ഭാഗത്ത് നിന്നും ബാലുശ്ശേരിയ്ക്ക് പോകേണ്ട വാഹനങ്ങൾ തലയാട് വഴി പോകണം.

യുവജന കമ്മീഷൻ യുവപ്രതിഭ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു
ശാരീരിക-മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭ പുരസ്കാരം നൽകുന്നു.
പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജ്ജമൊരുക്കി സഞ്ചരിക്കാൻ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പുരസ്കാരത്തിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് പുരസ്കാരം നൽകുക. യുവപ്രതിഭ പുരസ്കാര ജേതാക്കൾക്ക് 15000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. 18 നും
40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിലിലോ തിരുവനന്തപുരം വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, പിഎംജി, തിരുവനന്തപുരം-33), നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്. ഫോൺ: 0471-2308630.

മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കി നൽകുന്നു
മത്സ്യബന്ധന യാനങ്ങൾക്കും കാർഷികാവശ്യത്തിനുമുള്ള മണ്ണെണ്ണ പെർമിറ്റ് 2025 വർഷത്തേക്ക് പുതുക്കി നൽകുന്നു. പെർമിറ്റുകൾ പുതുക്കുന്നതിനായി അപേക്ഷകർക്ക് നിശ്ചിത ഫീസ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസർമാർക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0495-2370655.





