സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്‌കകളിലേക്ക് നിയമനം

സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ത്സ്തികകളിലേക്ക് നിയമനം 
തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍ താഴെ നല്‍കിയിരിക്കുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എജ്യൂകേറ്റര്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ത്സ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഫെബ്രുവരി 11ന് രാവിലെ 10ന് തവനൂര്‍ പ്രതീക്ഷ ഭവനില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0494 269 9050. ഇ മെയില്‍: pratheekshabhavanthavanurmlp@gmail.com

അപേക്ഷ ക്ഷണിച്ചു
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 (സപ്ലിമെന്ററി) പരീക്ഷക്കായി 2019-ല്‍ പ്രവേശനം നേടിയ രണ്ടാം വര്‍ഷ ട്രെയിനികളില്‍ നിന്നും 2020-മുതല്‍ 2023 വരെ പ്രവേശനം നേടിയ റഗുലര്‍, പ്രൈവറ്റ് ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട ഐടിഐ-കളില്‍ അപേക്ഷ നല്‍കാം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി കം റഫ്രിജറേഷന്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എ.സി ടെക്നീഷ്യനായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.

പി. എം. ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പരിശീലനം
പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനും ബിരുദ -ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നതിനുമുള്ള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇന്റേണ്‍ഷിപ്പ്.

കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സരോവരം ഫൗണ്ടേഷന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ പ്രത്യേക സൗകര്യം തയ്യാറാക്കിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഫീല്‍ഡ് വര്‍ക്ക്, പ്രൊജക്റ്റ് തയ്യാറാക്കല്‍, ഫീല്‍ഡ് സര്‍വ്വേ, വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ പദ്ധതികള്‍, പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി, മറ്റ് കേന്ദ്ര -സംസ്ഥാന പദ്ധതികള്‍ എന്നിവയില്‍ പരിശീലനം നല്‍കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 10 ന് മുന്‍പ് ceo.sarovaram@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണം. തിരുവനന്തപുരം ജില്ലക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക്: 7356815518 / 8281588196. വെബ്സൈറ്റ് : www .pminternship.mca.gov.in.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!