Wednesday, March 18, 2026
Latest:

Primeedition

Real news on-time

കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മര്‍ദ്ദനം

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മര്‍ദ്ദനം. സ്റ്റേഷനില്‍ ഫൈന്‍ സംബന്ധിച്ച വിഷയവുമായി എത്തിയ ആള്‍ എ.എസ്.ഐയെ മര്‍ദ്ദിക്കുകയായിരുന്നു.എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ എന്നയാളാണ് പോലീസിനെ ആക്രമിച്ചത്.

ആദ്യം സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് തിരിച്ചുപോയി വീണ്ടും എത്തി മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ എ.എസ്.ഐ സജീവന് പരിക്കേറ്റു. യൂണിഫോം പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ എ എസ് ഐ യെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഹാബ് അബൂബക്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!