പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് കാണിക്ക സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ – ഹുണ്ടി സ്ഥാപിച്ചു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് കാണിക്ക സമര്‍പ്പിക്കാനുള്ള സൗകര്യാര്‍ഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – കൊയിലാണ്ടിയുമായി സഹകരിച്ച് ഇ- ഹുണ്ടി സ്ഥാപിച്ചു. ചടങ്ങില്‍ എസ്. ബി. ഐ ചീഫ് മാനേജര്‍ എം. അവിനാഷ്, ഡെപ്യൂട്ടി മാനേജര്‍ സുധീര്‍ എന്നിവരില്‍ നിന്നും ചെയര്‍മാന്‍ മോഹനന്‍ (പുതിയ പുരയില്‍) ഏറ്റുവാങ്ങി.

ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രേംകുമാര്‍ കീഴ്‌ക്കോട്ട്, ചെയര്‍മാന്‍ പത്മനാഭന്‍ മാസ്റ്റര്‍, സാമ്പത്തിക വിഭാഗം ഭാരവാഹികള്‍ ഗിരിധരന്‍ കോയാരി ആയടത്തില്‍ ഉണ്ണി, ഗീത ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!