പാണ്ടിമേളത്തിന്റെ സ്വരലാവണ്യത്തില്‍ ദീപാരാധന എഴുന്നള്ളിപ്പ്


ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര മഹോത്സവത്തില്‍ പാണ്ടിമേള അകമ്പടിയില്‍ ദീപാരാധനാ എഴുന്നള്ളിപ്പ് നടന്നു. മഹാഗണപതിയുടെ തിടമ്പേറ്റി നടന്ന എഴുന്നള്ളിപ്പിന് കാഞ്ഞിലശ്ശേരി പത്മനാഭന്‍ ആശാന്റെ മേള പ്രമാണത്തില്‍ നാദസംഗീത ലയമാര്‍ന്ന പാണ്ടിമേളം അകമ്പടിയായി.
മേളകലാരത്‌നം സന്തോഷ് കൈലാസ്, ദിജില്‍ കാഞ്ഞിലശ്ശേരി, ദില്‍ജിത്ത് ചോയ്യേക്കാട്ട് എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ചേമഞ്ചേരി പരത്തിക്കുന്ന് സൗഹൃദ സംഘത്തിന്റെ ആഘോഷവരവ്, മുചുകുന്നു പത്മനാഭന്‍ നമ്പ്യാരുടെ കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍, ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്രനാമാര്‍ച്ചന ആരാധ്യ ചെന്നൈയുടെ ഭഗവദ്ഗീത പാരായണം നടന്നു.






