കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ മാധ്യമ സെമിനാര്‍, ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട് വച്ച് നടക്കുന്ന കെ എസ് ടി എ 34 ആം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ ജനുവരി 20 ന് വൈകിട്ട് നാലു മണിക്ക് സൂരജ് ഓഡിറ്റോറിയത്തില്‍ വച്ച് മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എം പി യും മായ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും.

സെമിനാറില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി. വി. ജിജോ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. കാനത്തില്‍ ജമീല എംഎല്‍എ ചെയര്‍മാനും ഡി കെ ബിജു കണ്‍വീനറുമായ 101 അംഗ സംഘാടക സമിതിയാണ് സെമിനാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി കെ ഷാജി, ബി കെ പ്രവീണ്‍കുമാര്‍,
കെ കെ ഗോപിനാഥ്, സജിത് ജി ആര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!