അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഭാരവാഹികൾ സ്ഥാനമേറ്റു


കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഡിസ്ട്രിക്ട് 224(ട) ഭാരവാഹികൾ സ്ഥാനമേറ്റു – കാസർഗോഡ് മുതൽ മലപ്പുറം വരെയുളള ക്ലബ്ബുകളിലെ പ്രതിനിധികൾ പങ്കെടുത്തു. ഡിസ്ട്രിക്ട് ഗവർണർ ഹാഫിസ് വലിയപറമ്പത്ത് അദ്ധ്യത വഹിച്ച കൺവൻഷനിൽ ചാർട്ടർ സിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
റിനിൽ മനോഹർ, വിജയൻ ഇളയാടത്ത്, കെ.സുധാകരൻ, കെ. ടി. സബാസ്റ്റൻ, ഡോ. ശിവരാമകൃഷ്ണൻ, അബ്ദുൾ റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.
ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും നടന്നു. ഏറ്റവും നല്ല ക്ലബ്ബിനുള്ള അവാർഡ് കാസർഗോഡ് ക്ലബ്ബും, ഏറ്റവും നല്ല പ്രസിഡൻ്റിനുള്ള അവാർഡ് ജമീഷ് സബാസ്റ്റ്യൻ തിരുവമ്പാടിയും അർഹരായി.
പുതിയ ഡിസ്ട്രിക്ട് ഭാരവാഹികളായി കെ. സുരേഷ് ബാബു – ഡിസ്ട്രിക്ട് ഗവർണർ
വിജയൻ ഇളയാടത്ത് വി. പി. സുകുമാരൻ വൈസ് ഡിസ്ട്രിക്ട് ഗവർണർ, കെ. സുധാകരൻ സെക്രട്ടറി, ഡോ. ശിവരാമകൃഷ്ണൻ ട്രഷറർ തുടങ്ങിയവരെ തെരഞ്ഞെടുത്തു.




