കാരയാട് പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26 ന് തിരശ്ശീല ഉയരും


കൊയിലാണ്ടി: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം ഡിസംബര്‍ 26 മുതല്‍ 31 വരെ പ്രൊഫഷണല്‍ നാടക രാവ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാരയാട് സുരക്ഷ പെയിന്‍ ആന്‍ര് പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ മേഖലയില്‍ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഒട്ടെറെ കിടപ്പു രോഗികള്‍ക്ക് താങ്ങും തണലുമാകാന്‍ സാധിച്ചിട്ടുണ്ട്. സ്വന്തമായ സ്ഥലവും ആധുനിക സജ്ജീകരണങ്ങളോടെയുമുളള കെട്ടിടവും സജ്ജമാക്കാനാണ് നാടക രാവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
26ന് വൈകീട്ട് അഞ്ച് മണിയ്ക്ക് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നാടക രാവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേറും. 27ന് രാത്രി ചിറക്,28ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍,29ന് അപ്പ,30ന് ഉത്തമന്റെ സങ്കീര്‍ത്തനം,31ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാ. സമാപന സമ്മേളനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ വി.എം.ഉണ്ണി, ഒ.കെ.ബാബു, എം.സി.കുഞ്ഞിരാമന്‍, വി.കെ.ബൈജു,അനില്‍ കോളിയോട്ട്, എം.ബീന എന്നിവര്‍ പങ്കെടുത്തു.








