കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ മെഗാ നേത്ര മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 19 ന് വ്യാപാരഭവന് ഓഡിറ്റേറിയത്തില്‍ നടക്കും


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, മലബാർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ 2024 ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊയിലാണ്ടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ മെഗാ നേത്രമെഡിക്കൽ ക്യാമ്പ്
വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതായിരിക്കും വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റ് എന്ന സംഘടന വിശ്വസിക്കുന്നു.
കേരളത്തിലെ വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് 2017 ലെ തദ്ദേശസ്വരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പരിമിതമായ നിബന്ധനകൾ ഇലൂടെ വ്യാപാര ലൈസൻസ് പുതുക്കി കിട്ടണം
വ്യാപാര ലൈസൻസിന്റെ കാലാവധി അഞ്ചുവർഷമായി നീട്ടണം വ്യാപാരി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. വ്യാപാരികൾക്ക് കൃത്യമായി ക്ഷേമപെൻഷൻ നൽകണം. ആനുകൂല്യങ്ങൾ നൽകുന്നത് പുരസ്ഥാപിക്കണം. വികസനത്തിനു വേണ്ടി കടകൾ നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരുധിവാസം ഉടനെ നടപ്പിലാക്കണം.
വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ. പി. കെ. കബീർ സലാല (ലോക കേരളസഭ അംഗo, മുഖ്യരക്ഷാധികാരി ) കെ. പി. ശ്രീധരൻ (പ്രസിഡൻറ്.) എം. ശശീന്ദ്രൻ (ജനറൽ സെക്രട്ടറി). വി. പി. ബഷീർ (വർക്കിംഗ് പ്രസിഡൻറ്)








