നെല്യാടി പുഴയുടെ തീരത്ത് നിന്നും 40 ലിറ്റര്‍ വാഷ് കണ്ടെടുത്തു

കൊയിലാണ്ടി: ന്യൂ ഇയര്‍ ക്രിസ്മസ് സ്പെഷ്യല്‍ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടത്തിയ പരിശോധയില്‍ 40 ലിറ്റര്‍ വാഷ് കണ്ടെടുത്തു. കൊയിലാണ്ടി എക്സൈസ് ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് നെല്യാടി പുഴയുടെ തീരത്ത് നിന്നും ഉടമസ്ഥന് ഇല്ലാത്ത നിലയില്‍ വാഷ് കണ്ടെത്തിയത്.
കോയിത്തുമ്മല്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ടല്‍ കാടുകള്‍ക്കിടയില്‍ വെച്ചാണ് ടിന്നുകളിലാക്കിയ നിലയില്‍ കണ്ടെത്തി കേസ് എടുത്തത്.
എ.ഇ.ഐ പ്രവീണ്‍ ഐസക്, ബാബു പി.സി, പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) മാരായ വിശ്വനാഥന്, ശ്രീജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍ ആര്, വിജിനീഷ് കെ.കെ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.






