ദേശീയ സായുധസേന പതാകദിനം ആചരിച്ചു

 

കോഴിക്കോട്: രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര സൈനികര്‍ക്കുള്ള ആദരസൂചകമായും രാജ്യസുരക്ഷയ്ക്കായി സേവനം ചെയ്ത വിമുക്തഭന്മാരെ സ്മരിക്കുന്നതിനും കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ ദേശീയ സായുധസേന പതാകദിനം ആചരിച്ചു.

ജില്ലാ സൈനികക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. എന്‍സിസി കേഡറ്റുകളില്‍ നിന്ന് പതാക സ്വീകരിച്ചുകൊണ്ട് ആദ്യ പതാക സ്വീകരണവും അവർ നിർവഹിച്ചു. ചടങ്ങിൽ എഡിഎം എൻ എം മെഹറലി അധ്യക്ഷത വഹിച്ചു.

ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സുജിത എസ്, കേണൽ എൻ വി മോഹൻദാസ് (റിട്ട), പി ജയരാജൻ, അഡ്വ. എ. വിശ്വനാഥൻ, വിശ്വനാഥൻ എ, ബുരാജൻ എം, പ്രമോദ് ചീക്കിലോട്, കെ. രാധാകൃഷ്‌ണൻ നായർ, ഹെൻട്രി കെ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!