കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വിമുക്തഭട ഗൃഹ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു


കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ജില്ല പ്രസിഡന്റ് ജയരാജന്‍ നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിത്ത് കുമാര്‍ ഇളയിടത്ത് മുഖ്യപ്രഭാക്ഷണം നടത്തി. സ്പര്‍ഷിന്റെ സ്റ്റഡി ക്ലാസിന് ഹരീഷ് നേതൃത്വം നല്‍കി.
ജില്ലാ ജോ. സെക്രട്ടറി പി. സി. മനോജ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍ ഷീബ ശ്രീശന്‍, യൂനിറ്റ് ഭാരവാഹികളായ പി. എം. ബാലകൃഷ്ണന്‍, എ. കെ. രവീന്ദ്രന്‍, രാധാകൃഷ്ണന്‍ കൊയിലാണ്ടി, എ. കെ. ലക്ഷ്മണന്‍, സുബിജ മനോജ്, ഷൈലജ രാമകൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി ശ്രീശന്‍ കാര്‍ത്തിക, ട്രഷറര്‍ പ്രേമാനന്ദന്‍ തച്ചോത്ത്, എന്നിവര്‍ സംസാരിച്ചു. ദേശീയ ഗാനത്തോടെ പരിപടിക്ക് സമാപനമായി.






