ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യ പ്രകടനം

കൊയിലാണ്ടി: ടാറ്റൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ജനാധിപത്യ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വിനാശകരമായ നിയമങ്ങള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യ വ്യാപകമായി നവംബര്‍ 26 ന് ട്രേഡ് യൂണിയനുകളും സാംസ്‌കാരിക സംഘടനകളും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി പ്രകടനവും പൊതുയോഗവും നടത്തി.

കെഎസ്എസ്പിയു കൊയിലാണ്ടി, പന്തലായനി എന്നീ ബ്‌ളോക്കുകള്‍ സംയുക്തമായി ബ്‌ളോക്ക് ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി കൊയിലാണ്ടി ടൗണില്‍ കൂടി ബസ്റ്റാന്റ് പരിസരത്ത് എത്തി പൊതുയോഗം ചേര്‍ന്നു.
കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി ടിവി ഗിരിജ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്‌ളോക്ക് സെക്രട്ടറി ശ്രീധരന്‍ അമ്പാടി സ്വാഗതം പറഞ്ഞു. പന്തലായനി ബ്‌ളോക്ക് പ്രസിഡന്റ് എന്‍കെകെ മാരാര്‍ അദ്ധ്യക്ഷം വഹിച്ചു. കെഎസ്എസ്പിയു സംസ്ഥാന കമ്മറ്റി മെമ്പര്‍ സി ഇ. അപ്പുക്കുട്ടി, സംസ്ഥാന കൗണ്‍സിലര്‍ സുധാകരന്‍ മാസ്റ്റര്‍, ജില്ലാ കമ്മറ്റി മെമ്പര്‍ സുകുമാരന്‍ മാസ്റ്റര്‍, പിവി രാജന്‍, സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!