Wednesday, March 18, 2026
Latest:

Primeedition

Real news on-time

സിവില്‍ സര്‍വ്വീസ് കായികമേള; എന്‍ട്രികള്‍ ക്ഷണിച്ചു

 

സിവില്‍ സര്‍വ്വീസ് കായികമേള; എന്‍ട്രികള്‍ ക്ഷണിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ജില്ലാതല സിവില്‍സര്‍വ്വീസ്‌കായികമേള ഡിസംബര്‍ 1, 2 തീയ്യതികളില്‍ നടക്കും. പൊതുവിഭാഗത്തില്‍ അത്ലറ്റിക്സ്,ബാഡ്മിന്റണ്‍,ടേബിള്‍ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ എന്നീ മത്സരങ്ങളും പുരുഷന്‍മാര്‍ക്ക് മാത്രമായി ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ്, പവര്‍വിഫ്റ്റിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ്, ബെസ്റ്റ്ഫിസിക്, കബഡി, ക്യാരംസ്,ഖോ-ഖോ, ഹോക്കി,ലോണ്‍ ടെന്നീസ്,ഗുസ്തിഎന്നീ ഇനങ്ങളിലുമാണ് മത്സരം നടക്കുന്നത്.

സര്‍വ്വീസില്‍ പ്രവേശിച്ച് 6 മാസം പൂര്‍ത്തിയാക്കിയ സ്ഥിരംജീവനക്കാര്‍ക്ക്മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ എന്‍ട്രി ഫോറം, രജിസ്ട്രേഷന്‍ ഫീസ് 200/- രൂപയുംസഹിതം നവംബര്‍ 25 വൈകീട്ട് 5 മണിക്ക് മുമ്പായി ജില്ലാസ്പോര്‍ട്സ്‌കൗണ്‍സില്‍ഓഫീസില്‍ എത്തിക്കണം. ഫോണ്‍ 04936-202658.

അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റിസോഴ്‌സസ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു / തത്തുല്യയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. ഡിസംബര്‍ 31 ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 9846033001.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയും ഐ ഹൈവ് ടെക്നോളജിയും ചേര്‍ന്ന് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ് കേരളയുടെയും ഐ ഹൈവിന്റെയും സര്‍ട്ടിഫികേഷനോടുകൂടിയ പൂര്‍ണമായും ഓണ്‍ലൈനായി രൂപകല്പനചെയ്തിരിക്കുന്ന 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന്റെ ഫീസ് 23600 രൂപയാണ്. നവംബര്‍ അവസാനം ആരംഭിക്കുന്ന ബാച്ചിലേക്ക് പരിമിതമായ സീറ്റുകളിലാണ് ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ 6238093350 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

നോര്‍ക്ക റൂട്ട്സ്-നെയിം സ്‌കീമില്‍ അപേക്ഷ ക്ഷണിച്ചു
നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോര്‍ക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പര്യമുളള വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയര്‍) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികള്‍, അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഓട്ടോമൊബൈല്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങള്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0471-2770523.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!