സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. 840 രൂപ പ്രതിദിന വേതനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി നഴ്‌സിംഗ്/ജിഎന്‍എം. വയസ്സ് – 20-45.

ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് സിസിഇ (Centre for continuing education) വിഭാഗത്തിലെ ബുക്സ് ഓഫ് അക്കൗണ്ട്സ് 2024-25, 2025-26 സാമ്പത്തിക വര്‍ഷ കാലയളവില്‍ സ്റ്റാറ്റിയുട്ടറി ഓഡിറ്റ് നടത്തുന്നതിനും ഐടിആര്‍ ഫയലിംഗ് നടത്തുന്നതിനും ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
‘ക്വട്ടേഷന്‍ നമ്പര്‍ 10എ/2024-25-സിസിഇ വിഭാഗത്തിലെ ബുക്സ് ഓഫ് അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 25 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.
വിശദാംശങ്ങൾ www.geckkd.ac.in ല്‍.

ഇന്‍സ്ട്രക്ടര്‍ നിയമനം ഇന്റര്‍വ്യൂ 27 ന്
പേരാമ്പ്ര ഗവ. ഐടിഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 27 ന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 9400127797.








