സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ കൊയിലാണ്ടി ലീജിയണിന്റെ ചിത്രരചനാ മത്സരം

കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷനല്‍ കൊയിലാണ്ടി ലീജിയണ്‍ – വര്‍ണ്ണം 2024 ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കീഴരിയൂര്‍, ചെങ്ങോട്ട്കാവ് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നീ മേഖലകളിലെ എല്‍. കെ. ജി. മുതല്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍കളാണ് ചായങ്ങളാല്‍ അത്ഭുതം തീര്‍ത്തത്. കൊയിലാണ്ടി സീനിയര്‍ ചേംബര്‍ പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷനല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, മുരളി മോഹന്‍, ബാബു, പി.കെ. സി.കെ. ലാലു , സജിത്ത് കുമാര്‍, വി. എം. അഡ്വ. ജതീഷ് ബാബു, അനിത, രാഖി ലാലു, ഷിംനറാണി എന്നിവര്‍ സംസാരിച്ചു.
പതിനൊന്ന് വര്‍ഷമായി സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷനല്‍ കൊയിലാണ്ടി ലീജിയണ്‍ ചിത്രരചനാ മത്സരം നടത്തുന്നു. ഇത്തവണ 500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ കൊയിലാണ്ടി ബോയ്സ് ഹൈസ്കൂള്‍ വച്ച് നടന്ന മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കും പങ്കെടുത്ത മുഴുവന്‍ വിദ്യാര്ത്ഥികള്ക്കുമുഉള്ള സമ്മാനം ഡിസംബര്‍ 25 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.








