കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം ഉറപ്പ് നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്




കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കോടികണക്കിന് രൂപ യുടെ വികസനങ്ങള്‍ ഉടന്‍ നടപ്പാകും എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷണവ് BJP ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ പി എ സി മെമ്പറുമായ പി കെ കൃഷ്ണദാസിനും കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആര്‍ ജയ്കിഷിനും ഉറപ്പ് നല്‍കി.
സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം, സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവതിക്കണം, സ്റ്റേഷനില്‍ ഫുള്‍ ടൈം റിസര്‍വേഷന്‍ സൗകര്യം ഉറപ്പ് വരുത്താന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. കൊയിലാണ്ടി സ്റ്റേഷനിലെ പാര്‍സല്‍ സൗകര്യം പുനസ്ഥാപിക്കണം. ചേമഞ്ചേരി റെയില്‍ വേ സ്റ്റേഷനില്‍ കോവിഡിന് മുന്‍പ് നിര്‍ത്തിയിരുന്ന ട്രയിനുകള്‍ക്ക് സ്റ്റോപ്പ് പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ നേതാക്കള്‍ കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തി.














