അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ താത്കാലിക ഒഴിവ്

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ താത്കാലിക ഒഴിവ്
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 13ന് രാവിലെ 11ന് ബന്ധപ്പെട്ട ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ സമയത്തിനും ഒരു മണിക്കൂര്‍ മുമ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in .


അക്കാഡമിക് കൗണ്‍സിലര്‍, ടെലി കോളിങ് ഇന്റേണ്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ അക്കാഡമിക് കൗണ്‍സിലര്‍, ടെലി കോളിങ് ഇന്റേണ്‍ എന്നീ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് ഈ അവസരങ്ങളിലേക്ക് അപേക്ഷിക്കാം. https://forms.gle/Ntng6WHnzSuZKWto9 എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 5.

സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 4ന്
2024-25 അദ്ധ്യയന വര്‍ഷത്തെ ബി. എസ്സി നഴ്സിംഗ് കോഴ്സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 4ന് എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച് രാവിലെ 10 മണിക്ക് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ പ്രസ്തുത സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. മുന്‍ അലോട്ട്മെന്റുകളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഈ സ്പോട്ട് അലോട്ട്മെന്റിനുവേണ്ടിയുള്ള എന്‍.ഒ.സി (നിരാക്ഷേപപത്രം) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in ല്‍ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദിഷ്ടഫീസ് ഒടുക്കണം. അലോട്ട്മെന്റിനുശേഷം കോഴ്സ്/കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്‌സ്മാന്‍ മെക്കാനിക് (ഡി/മെക്ക്) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ (പി.എസ്.സി റൊട്ടേഷന്‍ ചാര്‍ട്ട് അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 4ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

താല്‍ക്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയിലേക്ക് ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അംഗത്വമുള്ള മൂന്ന് വര്‍ഷം നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയവുമുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 8 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്ത്‌കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ്
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ നവംബര്‍ 18, 19, 25, 26 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 1,7 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 15, 22, 29 തീയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും, ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

കരാര്‍ നിയമനം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സിസ്റ്റം ആന്‍ഡ് ഡാറ്റാബേസ് ആര്‍ക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്- കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, എം.സി.എ, എം. എസ്സി- കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി എന്നീ യോഗ്യതയും, ഡാറ്റാബേസ് ആര്‍ക്കിടെക്റ്റ്, സിസ്റ്റം ആര്‍ക്കിടെക്റ്റ് എന്നിവയില്‍ അഞ്ച് വര്‍ഷം പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 15ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!