കീഴരിയൂരില്‍ ഇന്ദിരാജി സ്മൃതി സദസ് സംഘടിപ്പിച്ചു

കീഴരിയൂര്‍. കീഴരിയൂര്‍ സെന്ററില്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ചുക്കോത്ത് ബാലന്‍ നായര്‍, ബ്ലോക്ക് കോണ്‍ ഗ്രസ് ജനറല്‍ സെക്രട്ടറി ഇടത്തില്‍ രാമചന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.സുലോചന ടീച്ചര്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ പി.കെ. ഗോവിന്ദന്‍,ശ ശി കല്ലട, കെ.പി.സ്വപ്നകുമാര്‍, പി.എം. അശോകന്‍, ദീപക് കൈപ്പാട്ട്, ടി.എം.പ്രജേഷ് മനു, സ്വപ്ന നന്ദകുമാര്‍ പി.എം. അബ്ദുറഹിമാന്‍, എന്‍.എം.പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!