ലോക പക്ഷാഗാഥദിനമായ ഒക്ടോബര്‍ 29ന് കൊയിലാണ്ടിയില്‍ ബോധവല്‍ക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു





കൊയിലാണ്ടി : കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും മെയ്ത്രഹോസ്പിറ്റലും കേരളഎമര്‍ജന്‍സിടീമും സംയുക്തമായി ലോകപക്ഷാഗാഥദിനമായ ഒക്ടോബര്‍ 29 ന് കൊയിലാണ്ടിയില്‍ ബോധവല്‍ക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു. സ്റ്റേറ്റ്ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച സന്ദേശപ്രചാരണ വാക്കത്തോണ്‍ കൊയിലാണ്ടി സര്‍ക്കിള്‍ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ചന്ദ്രശേഖരന്‍ ഐ പി ഫ്ലാഗ്ഓഫ് നിര്‍വഹിച്ചു.
തുടര്‍ന്ന് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന പക്ഷാഗാഥ ബോധവല്‍ക്കരണ ക്ലാസ് കോഴിക്കോട് മൈയ്ത്രഹോസ്പിറ്റല്‍ ന്യൂറോസയന്‍സ് മേധാവി ഡോക്ടര്‍: സച്ചിന് സുരേഷ്ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍:കൃഷ്ണദാസ് പി പക്ഷാഗാഥവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പ്രഭാഷണം നടത്തി.
ഷിഹാബുദ്ധീന് എസ് പി എച്ച് (കൊയിലാണ്ടിക്കൂട്ടംഗ്ലോബല്ചെയര്മാന്) അദ്ധ്യക്ഷനായ ചടങ്ങില്‍ ലുഖ്മാനുല്‍ഹഖ് കെ ഇ ടി സ്വാഗതം പറഞ്ഞു. എ അസിസ്മാസ്റ്റര്, മൊയ്തു കെ വി, ഫൈസല്‍ മൂസ, സഹീര്ഗാലക്സി, സഹീര്‍ പി കെ, ഷംസീര്‍ കെ, ആയിഷജാസ്മിന് എന്നിവര്‍ സംസാരിച്ചു. വാക്കത്തലോണില് പങ്കെടുത്ത അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മെയ്ത്രഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഹെഡ് പ്രവീണ്‍നായര്‍ നിര്‍വഹിച്ചു ചടങ്ങിന് റഷീദ് മൂടാടി നന്ദി അര്‍പ്പിച്ചു














