വയലാർ അനുസ്മരണവും വയലാർ കവിതകളുടെ ആലാപനവും സംഘടിപ്പിച്ചു


കാരയാട് : കാരയാട് ഗംഗാധരൻ അനുസ്മരണ സമിതിയും യുവകലാ സാഹിതിയും സംയുക്തമായി തറമലങ്ങാടിയിൽ വയലാർ അനുസ്മരണവും വയലാർ കവിതകളുടെ ആലാപനവും സംഘടിപ്പിച്ചു.
കെ. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. രമേശ് സുദർശനം, കടമേരി പരിപാടി ഉദ്ഘാടനം ചെയ്തു. രാജൻ നരയം കുളം മുഖ്യപ്രഭാഷണം നടത്തി. സി. ബിജു മാസ്റ്റർ, വി. പി. ബാബു, ലനീഷ് കാരയാട്, സി. ബി. സുമ ടീച്ചർ, റീന കുമാരി ടീച്ചർ, പ്രിയനി എന്നിവർ വയലാർ കവിതകൾ അവതരിപ്പിച്ചു. കെ. കെ നാരായണൻ, ഇ. കുഞ്ഞിരാമൻ, ഇ. രാജൻ മാസ്റ്റർ, എം. എസ്. ദിനേശ്, ടി. മുത്തു കൃഷ്ണൻ, സി. രാഘവൻ, ധനേഷ് കാരയാട്, ഹരിദാസൻ കച്ചേരി, സലാം തറമൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
തുടർന്ന് വയലാർ മരിക്കുന്നില്ല ഡോക്യുമെൻ്ററി പ്രദർശനവും സംഘടിപ്പിച്ചു. സി.കെ ബാലകൃഷ്ണൻ സ്വാഗതവും സമീർ എരോത്ത് നന്ദിയും പറഞ്ഞു.









