അസിസ്റ്റന്റ് , ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

![]()
ഡെപ്യൂട്ടേഷന്‍ നിയമനം
കേരള ലോകായുക്തയില്‍ അസിസ്റ്റന്റ് , ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കുന്നതാണ്. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍ പാര്‍ട്ട് – 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകള്‍ മേലധികാരി മുഖേന നവംബര്‍ 23 വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്ട്രാര്‍, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ ലഭിക്കണം.
![]()
ഗസ്റ്റ് അധ്യാപക അഭിമുഖം
2024-25 അധ്യയന വര്‍ഷത്തില്‍ കാഞ്ഞിരംകുളം ഗവ. കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ/ഗസ്റ്റ് അധ്യാപികയെ 2025 മാര്‍ച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പുകളുമായി ഒക്ടോബര്‍ 30ന് രാവിലെ 11 നു അഭിമുഖത്തിന് ഹാജരാകണം.
![]()
സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു
ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ നഴ്‌സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബര്‍ 30 വരെ നീട്ടിയതിനാല്‍ ഒക്ടോബര്‍ 28 ന് എല്‍ബിഎസ് ജില്ലാ കേന്ദ്രങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.എസ്സിനഴ്‌സിംഗ് കോഴ്‌സിന്റെ സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു.
![]()
സീനിയര്‍ പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ജെനിറ്റിക്‌സ് വിഭാഗത്തിനു കീഴിലെ DBT നിദാന്‍ കേന്ദ്രയില്‍ സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 45 വയസ്. മോളികുലാര്‍ ടെക്‌നിക്കില്‍ പ്രവര്‍ത്തിപരിചയമോ പരിശീലനമോ ലഭിച്ചവരും ലൈഫ് സയന്‍സില്‍ പിഎച്ച്ഡി (DNA Isolation, PCR, Sanger sequencing, NGS, MLPA) ഉള്ളവരും ആയിരിക്കണം അപേക്ഷകര്‍. ബയോടെക്‌നോളജി അല്ലെങ്കില്‍ ഹ്യൂമന്‍ ജെനെടിക്‌സില്‍ പി.എച്ച്.ഡിയും മോളികുലര്‍ ഡയഗ്‌നോസിസ് ഓഫ് ജെനെടിക് ഡിസോര്‍ഡറല്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും Bioinformatics Analysis of NGS data അഭികാമ്യം. പ്രതിമാസ വേതനം 42,000 രൂപ. കരാര്‍ കാലാവധി ഒരു വര്‍ഷം. മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 8ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.tmc.kerala.gov.in, ഫോണ്‍: 0471 2528855, 2528055
![]()
സ്‌പെക്ട്രം ജോബ് ഫെയര്‍ 28 ന്
തിരുവനന്തപുരം ജില്ലയിലെ വിവിധ ഗവ. / പ്രൈവറ്റ് / എസ്.സി.ഡി.ഡി / എസ്.ടി.ഡി.ഡി ഐ.ടി.ഐ കളില്‍ പരിശീലനം പൂര്‍ത്തിയാക്കി വിജയിച്ച ട്രെയിനികള്‍ക്ക് മികച്ച തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വ്യവസായ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ സ്‌പെക്ട്രം ജോബ് ഫെയര്‍ ഒക്ടോബര്‍ 28 ന് ഗവ. ഐടിഐ ചാക്കയില്‍ നടക്കും. വിവിധ വര്‍ഷങ്ങളില്‍ ഐടിഐ ട്രേഡ് പാസായ ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന സര്‍ക്കാരിന്റെ സംരംഭമായ കേരള നോളഡ്ജ് എക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തി രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാം.
![]()

![]()

![]()

![]()

![]()

![]()

