ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റ് രൂപീകരണ പരിശീലനപരിപാടി സംഘടിപ്പിച്ചു

![]()
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സതീഷ് കുമാര്‍ കെ വി അധ്യക്ഷത വഹിച്ചു. റിട്ടയെര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നാരായണന് ക്ലാസ്സ് എടുത്തു.
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഗതന് മാസ്റ്റര്‍, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ആശംസകള്‍ അറിയിച്ചു ബ്ലോക്ക് പഞ്ചായത്ത് വനിതക്ഷേമ ഓഫീസര്‍ ബിന്ദു സ്വാഗതവും തൊഴിലുറപ്പ് വിഭാഗം അക്രെഡിറ്റഡ് എഞ്ചിനീയര്‍ ആതിര നന്ദിയും പറഞ്ഞു
![]()

![]()

![]()

![]()

![]()

![]()

