ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഹെൽപ്പർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അതേ തസ്തികയിൽ / സമാന തസ്തികയിൽ (ഓഫീസ് അറ്റൻഡന്റ്) സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org.
വിമുക്തഭടന്മാര്ക്ക് തൊഴില്‍ അവസരം
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന് കീഴില്‍ ഏഴ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്കായി www.cochinshipiyard.in(career page-CSL, Kochi) സന്ദര്‍ശിക്കുക.
യോഗ്യരായ വിമുക്തഭടന്മാര് ഒക്ടോബര്‍ 10 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2245673.
അറിയിപ്പുകൾ
പി എസ് സി പരീക്ഷ 23, 25 തീയ്യതികളില്‍
കോഴിക്കോട്ട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ PTHST (ഹിന്ദി) (കാറ്റഗറി നം. 271/22)) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല് പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 9, 11 തീയ്യതികളില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷ യഥാക്രമം 23 ന് കേരള പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസിലും 25 ന് കണ്ണൂര്‍ ജില്ലാ ഓഫീസിലും നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ അഭിമുഖ പരീക്ഷക്കായി എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ ഫോം (Appendix-28) പി എസ് സി യുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495-2371971.
ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസ് (എംസിഇഎ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ ഓപ്പൺ കാറ്റഗറിയിൽ പിഎസ്സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താത്കാലികമായി ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 23 ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ഡിപ്ലോമ/എൻജിനിയറിങ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം.
ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായി
കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
വിശദവിവരങ്ങൾ www.hckrecruitment.keralacourts.in, www.highcourt.kerala.gov.in, ജില്ലാ കോടതികളുടെ വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും. www.hckrecruitment.keralacourts.in വഴി നവംബർ 10 നകം അപേക്ഷിക്കണം.



