സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്



കോഴിക്കോട് : അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ്് പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന എ സി ബ്രദേഴ്സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന അജ്വ ബസ്സുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമായി ഏതാണ്ട് നാല്‍പതിലധികം യാത്രക്കാരുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.














