കൊയിലാണ്ടിയില്‍ കേളപ്പജിക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം : രാഷ്ട്രീയ ജനതാദള്‍


കൊയിലാണ്ടി: കേരള ഗാന്ധി എന്നറിയപ്പെടുകയും ആയിതോചാടത്തിനു വേണ്ടി പോരാടിയ മഹാനായ കേളപ്പജിക്ക് കൊയിലാണ്ടിയിൽ സ്മാരകവും ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ മൂസിയവും നിര്‍മ്മിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേളപ്പജിയുടെ 55മത് ചരമദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കേളപ്പജിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ ജനങ്ങൾ ജില്ലാകമ്മറ്റി അംഗം സുരേഷ് മേലെപുറത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലകമ്മറ്റി അംഗവും ലോകകേരള സഭാ അംഗവുംമായ കബീർ സലാല മുഖ്യ പ്രഭാഷണം നടത്തി. ആര്‍ജെഡി മുൻസിപ്പൽ പ്രസിഡന്റ് അഡ്വ. കെ. ടി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. കെ. ജയദേവൻ, യുവജനതാദള്‍ നേതാവ് അരുണ്‍ നമ്പ്യാട്ടില്‍ എന്നിവർ സംസാരിച്ചു. യോഗത്തിൽ മുകുന്ദന് മാസ്റ്റർ സ്വാഗതവും കോരക്കണ്ടി ഗിരീശൻ നന്ദി രേഖപ്പെടുത്തി.









