ലാബ്/ക്ലിനിക് അപേക്ഷ ക്ഷണിച്ചു


ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സ്യരോഗനിര്ണ്ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക് അപേക്ഷ ക്ഷണിച്ചു. 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും. ഫിഷറീസ് സയന്‍സ്/ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/ മൈക്രോബയോളജി/ സുവോളജി/ ബയോകെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495-2381430.

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകൾ
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒക്ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നൽകണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in ൽ. ഫോണ്‍: 0495-2374990.
തസ്തിക, ലിങ്ക് എന്നീ ക്രമത്തില്‍:
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- https://docs.google.com/forms/d/1pxWLLv0s8J2
CLU4iEe22F8QbDkvb478SDeV0m6jj6fA/edit
ഓഡിയോളജിസ്റ്റ്- https://docs.google.com/forms/d/1U-
GJ7wunMSsgny8pJ0kDkmGMXKsjbglKicjZE-kCIyQ/edit
പാലിയേറ്റീവ് കെയര്‍ നഴ്സ്-
https://docs.google.com/forms/d/1uWSQkZZSj7
KQOIVJdjHr…

പലിശ സബ്സിഡി അപേക്ഷ ക്ഷണിച്ചു
2024-25 വര്‍ഷം ജില്ലാപഞ്ചായത്ത് പദ്ധതി പലിശ സബ്സിഡി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് 31 ന് ശേഷം പ്രവര്‍ത്തനം ആരംഭിച്ച സംരംഭങ്ങള്‍ക്ക് വേണ്ടി എടുത്ത ബാങ്ക് ലോണിലെ പലിശ ഇനത്തിലാണ് പദ്ധതി പ്രകാരം സബ്സിഡി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തിലെ ഇഡിഇയുമായോ ബ്ലോക്ക്തല വ്യവസായ വികസന ഓഫീസര്‍മാരുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണം. ഫോണ്‍: 0495-2765770, 2766563.




